സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഇപ്പോഴിതാ സിനിമയുടെ തമിഴ് റീമേക്ക് ‘കൂഗിൾ കുട്ടപ്പ’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേർന്നാണ്. സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ് മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. രവികുമാറിന്റെ അസിസ്റ്റന്റുകളായി പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
ബിഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഗിബ്രാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Post Your Comments