മലയാളത്തിലെ പുതു തലമുറയില്‍പ്പെട്ട സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ടില്ലാത്ത ബാലചന്ദ്ര മേനോന്, നിവിന്‍ പോളി നായകനായ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോന്. പുതിയ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ നിവിന്‍ പോളി ചെയ്യാമെന്ന് ഒക്കെ പറഞ്ഞതാണെന്നും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നും ബാലചന്ദ്ര മേനോന് പറയുന്നു.
‘ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ നിവിന്‍ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് പോകുന്നത് കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ഏതായാലും ‘യു ആര് ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, ഞാന്‍ അയക്കുന്ന മെസേജിനു ഒന്നും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറിയതായി തോന്നിയപ്പോഴാണ് ഞാന്‍ ‘എന്നാലും ശരത്’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി ഇല്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ചെയ്ത സിനിമയാണ് ‘എന്നാലും ശരത്’. പുതിയ നടന്മാര് ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പോളിയും.
Post Your Comments