ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയിലെ മട്ടപ്പാറു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിന് ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്കി തെലുങ്ക് സംവിധായകന് സുകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാര്‍ പഠിച്ച സ്കൂളാണിത്. സുകുമാറും എംഎല്‍എ റാപ്ക വരപ്രസാദും ഒരുമിച്ചാണ് സ്കൂളിന്റെ ക്ലാസ്മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സുകുമാറിന്റെ ഗ്രാമമായ മാല്കിപുറം മണ്ഡലത്തിന് അടുത്താണ് മട്ടപ്പാറു ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുകുമാര്‍ അടുത്തിടെ 45 ലക്ഷം ഗ്രാമത്തില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നല്‍കിയെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പുഷ്പയാണ് റിലീസ് ചെയ്യാനിരിക്കുന്ന സുകുമാറിന്റെ പുതിയ ചിത്രം. അല്ലു അര്ജുന് നായകനാവുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും. പുഷ്പയില്‍ മലയാളത്തിന്റെ പ്രിയനടന് ഫഹദ് ഫാസിലാണ് പുഷ്പായില്‍ വില്ലനാകുന്നത്.
Post Your Comments