GeneralLatest NewsMollywoodNEWS

നടൻ ജോജു ജോർജിന്റെ വാഹനശേഖരത്തിലേക്ക് ഇനി ലാൻഡ് റോവർ ഡിഫൻഡർ എസ്.യു.വിയും

83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് എസ്.യു.വിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വി

കരുത്തിന്‍റെ പ്രതീകമായി അറിയപ്പെടുന്ന ടാറ്റ ലാൻഡ് റോവർ ഡിഫൻഡർ എസ്.യു.വി സ്വന്തമാക്കി നടൻ ജോജു ജോർജ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡലാണ് ജോജു ജോര്‍ജ് സ്വന്തം ഗാര്യേജിൽ എത്തിച്ചിരിക്കുന്ന പുതിയ വാഹനം.

83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ കരുത്തന്‍ എസ്.യു.വിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. നടൻ പൃഥ്വിരാജും ലാൻഡ് റോവർ വാഹനം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫിന്റെ ഇരട്ടക്കണ്ണൻ സ്ട്രീറ്റ് ട്രിപ്പിൾ ആർ, അമേരിക്കൻ യൂട്ടിലിറ്റി വാഹ നിർമ്മാതാക്കളായ ജീപ്പിന്റെ റാൻഗ്ലർ എസ്‌യുവി, പോർഷെ കയാൻ എസ്‌യുവി, ബിഎംഡബ്ള്യു എം6 ഗ്രാൻ കൂപെ, ഓഡി എ7 സ്പോർട്ട്ബാക്ക്, മിനി കൂപ്പർ എസ് എന്നിവയും ജോജുവിന്‍റെ ഗ്യാരേജിലുണ്ട്. ഇതിൽ റാൻഗ്ലർ എസ്‌യുവി ഒഴികെയുള്ളവ സെക്കൻഡ് ഹാൻഡ് എന്നീ വാഹനങ്ങളാണ് ജോജുവിനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button