ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈശോ’. എന്നാൽ ചിത്രത്തിന്റെ പേരിനും ടാഗ്ലൈനും എതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ്ലൈന് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ സംഘടനകളും വൈദികനും അടക്കമുള്ളവര്‍ രംഗത്ത് വന്നതോടെയാണ് സംഭവം ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ, സംവിധായകന് അലി അക്ബറും ചിത്രത്തിന്റെ പേരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
‘ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന് എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ’ എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
https://www.facebook.com/aliakbardirector/posts/10227635718104893
അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി നാദിര്‍ഷയും രംഗത്ത് വന്നു. സിനിമയുടെ പേര് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ ടാഗ്ലൈന് മാറ്റുകയാണെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Post Your Comments