അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യ താരം നാസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷറഫ്. സംഭവത്തില്‍ കേരളത്തിലെ സാംസ്കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. നാസർ മുഹമ്മദിന്റെ കൊലപാതകത്തിൽ ലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ സാംസ്കാരിക നായകർ അത് കണ്ടതായി നടിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷറഫിന്റെ വാക്കുകൾ:
അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തിൽ ലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ, ഈ അരുംകൊലയിൽ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്കാരിക നായകൻന്മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവർക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്….? ശരിയാണ് മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടർ.
Post Your Comments