
പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നസ്രിയ പങ്കുവെച്ച ഫഹദിനോടൊപ്പമുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.
ഫ്രണ്ട്ഷിപ്പ് ഡേയോട് അനുബന്ധിച്ചാണ് നസ്രിയ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഞാനും എന്റെ ഫ്രണ്ടും എന്നാണ് തരാം ചിത്രത്തിനോടൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CSCf6MuJilQ/?utm_source=ig_embed&ig_rid=508e1557-aedd-45e8-9b9c-c1c1bb26d547
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സുദീർഘമായ കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് മനസ്സു തുറന്നത്.
Post Your Comments