GeneralKollywoodLatest NewsMovie GossipsNEWSSocial Media

എന്റെ ആദ്യ കാമുകൻ ഇതായിരുന്നു, വിവാഹം കഴിഞ്ഞു രണ്ടാം നാൾ നടി പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

നടൻ കമൽഹാസനാണ് ഇരുവരുടെയും വിവാഹത്തിന് നേതൃത്വം വഹിച്ചത്

തമിഴ് ബി​ഗ് ബോസിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും രണ്ടു ദിവസം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നടൻ കമൽഹാസനാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്. താലി എടുത്ത് നൽകിയതും കമൽഹാസനാണ്. സംവിധായകൻ ഭാരതിരാജയും ഉൾപ്പടെ നിരവധിപേർ വിവാഹത്തിന് പങ്കെടുത്തിരുന്നു.

യോഗി എന്ന ചിത്രത്തിലൂടെയാണ് സ്നേകൻ അഭിനയരംഗത്തെത്തുന്നത്. തമിഴ് ബി​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു സ്നേകൻ. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് കന്നിക. എന്നാൽ ഇപ്പോഴിതാ വിവാഹം കഴിഞ്ഞ ഉടനെ കന്നിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ ആദ്യ കാമുകൻ ഇതാണ് എന്ന അടികുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അത് കന്നികയുടെ ഭർത്താവ് നടൻ സ്നേകന്റെ ചിത്രം തന്നെയായിരുന്നു. അതായത് വർഷങ്ങൾക്ക് മുൻപേ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രം. ഏഴ് വർഷങ്ങൾക്ക് മുമ്പ് എടുത്ത ചിത്രം ആണ് ഇത്.

‘ഏഴു വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രം. എൻറെ ജീവിതത്തിലെ ആദ്യ കാമുകൻ. ആദ്യ കാമുകനെ തന്നെ ഭർത്താവായി കിട്ടാൻ ഭാഗ്യം ചെയ്യണം’ – ഇതായിരുന്നു താരം എഴുതിയിരുന്നത്. കഴിഞ്ഞ ഏഴു വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വിവരം ഇപ്പോൾ മാത്രമാണ് പുറത്തുവരുന്നത്. പ്രണയവിവാഹമായിരുന്നു എന്ന് അറിയാമായിരുന്നു എങ്കിലും അടുത്തിടെ മാത്രമാണ് ഇവർ പ്രണയത്തിലായത് എന്നാണ് പലരും കരുതിയിരുന്നത്.

shortlink

Post Your Comments


Back to top button