GeneralLatest NewsMollywoodNEWS

സരിതയ്ക്ക് മുന്നില്‍ വച്ച്‌ അന്ന് മുകേഷിനെ നോക്കി ഒരു തെറി വാക്ക് പറഞ്ഞു: മുകേഷിന്റെ സ്വഭാവത്തെ കുറിച്ച്‌ സംവിധായകന്‍

സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവർ നായകന്മാരായ ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു

മലയാളത്തിന്റെ പ്രിയ സംവിധായകരിൽ ഒരാളാണ് തുളസീദാസ്. കൗതുക വാർത്തകൾ, മിമിക്‌സ് പരേഡ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും ടെലിവിഷൻ പ്രദർശനത്തിലും പ്രേക്ഷകപ്രീതിയിൽ മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ തന്നെയാണ്. നടന്‍ മുകേഷിനെ കുറിച്ച് തുളസീദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൗതുക വാര്‍ത്തകള്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി മുകേഷിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവമാണ് യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുളസി ദാസ് പങ്കുവച്ചത്.

സംവിധായകന്‍ പറയുന്നതിങ്ങനെ … ‘കൗതുക വാര്‍ത്തകള്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി ഞാന്‍ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു, തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്. ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടര്‍ന്ന്‌ അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു.

read also: ശരിക്കും വേദനിക്കും, ചിലപ്പോൾ കരിനീലിച്ച് കിടപ്പുണ്ടാവും: സ്റ്റാര്‍ മാജിക്കിലെ ചാട്ടയടിയെക്കുറിച്ച് സാധിക  

ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിര്‍മ്മാതാവിന്‌റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു . നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്’- തുളസീദാസ് പങ്കുവച്ചു.

മേതിൽ ദേവികയുമായുള്ള മുകേഷിന്റെ രണ്ടാം വിവാഹ ബന്ധവും പരാജയമായിരിക്കുകയാണ്. മേതിൽ ദേവിക വിവാഹമോചനകേസ് നൽകിക്കഴിഞ്ഞു. താരത്തിന്റെ സ്വാകാര്യ ജീവിതം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഈ അവസരത്തിലാണ് തുളസീദാസിന്റെ വാക്കുകളും സിനിമാ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button