GeneralLatest NewsMollywoodNEWS

മമ്മൂട്ടിയും മോഹന്‍ലാലും ഫ്രീയായി അഭിനയിച്ച പരസ്യത്തിനു മുകേഷ് വാങ്ങിയത് ആറ് ലക്ഷം!!

കേരള സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രമാണ് വിവാദത്തിൽ

നായകനായും ഹാസ്യ താരമായും മലയാള സിനിമയിൽ തിളങ്ങുന്ന നടനാണ് മുകേഷ്. രാഷ്ട്രീയത്തിലും സജീവമായ മുകേഷ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് രണ്ടാം ഭാര്യയായ മേതില്‍ ദേവികയുമായിട്ടുള്ള വിവാഹമോചന കേസിലൂടെയാണ്. നടി സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധവും ഇപ്പോൾ അവസാനിക്കുകയാണ്. താരത്തിന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ വീണ്ടും ഉയർന്നുവരുന്നത് കാരുണ്യ ലോട്ടറിയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്.

കിടപ്പുരോഗികള്‍ക്കും മറ്റ് സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വേണ്ടി ആരംഭിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തിനായി മുകേഷ് വാണ്ടിയത് ആറുലക്ഷം രൂപ. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഫ്രീയായി അഭിനയിച്ച പരസ്യത്തിൽ മുകേഷ് ആറ് ലക്ഷം രൂപ പ്രതിഫലം വാങ്ങി അഭിനയിച്ചുവെന്നാണ് ആരോപണം. 2013ലാണ് സംഭവം.

read also: ചെങ്കല്‍ചൂളയിലെ കുട്ടികള്‍ ഇനി സിനിമ താരങ്ങൾ: അരങ്ങേറ്റം കണ്ണൻ താമരകുളത്തിന്റെ ചിത്രത്തിലൂടെ

കേരള സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്‍, കാവ്യ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ ജയന്‍, മുകേഷ്, കെ എം മാണി എന്നിവര്‍ അഭിനയിച്ചിരുന്നു. മുകേഷ് പ്രതിഫലമായി 6 ലക്ഷം വാങ്ങിയപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മറ്റുള്ളവര്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് വിവരാവകാശ നിയമം വഴിയാണ് ഇത് പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments


Back to top button