![](/movie/wp-content/uploads/2021/06/murali.jpg)
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മുരളി ഗോപി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി മാറ്റുകയും, വിചിത്രമായ ഏതാനും പോസ്റ്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. സന്ദേശം വായിച്ചവർ ഹാക്കറുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കർമാർ ഇത്തരത്തിൽ കവർന്നിരുന്നു. 15 ലക്ഷം പേരുള്ള പേജിൽ നിന്നും നാല് ലക്ഷം ഫോളോവർമാരെയും നഷ്ടമായി. ആറ് മാസങ്ങൾ മുൻപ് വരെയുള്ള പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈൻസിൽ നിന്നുമാണ് ആക്രമണം എന്നാണ് കരുതുന്നത്.
Post Your Comments