CinemaGeneralLatest NewsMovie GossipsNEWSTollywood

ലൂസിഫർ തെലുങ്ക് റീമേക്ക്: സിനിമയ്ക്ക് പേരിട്ടു?

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയൻതാരയാണ് നായിക

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നു. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിരഞ്ജീവിയാണ് നായകനായെത്തുന്നത്. ഇപ്പോഴിതാ സിനിമയ്‍ക്ക് പേരിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ‘ഗോഡ്‍ഫാദര്‍’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. ചിരഞ്‍ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയൻതാരയാണ് നായിക. സംഗീതം തമൻ. നിരവ് ഷായാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button