കോവിഡിനെ തുടർന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ വ്യത്യസ്ത സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചു. എന്നാൽ മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല.
കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ ഉടൻ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയില്‍ മാത്രം 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.
Post Your Comments