കൊച്ചി: സിനിമ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും നിലപാടിൽ നിന്ന് വ്യതിചലിക്കുമ്പോൾ മുൻകാല നിലപാടുകൾ കുത്തിപ്പൊക്കി അവരെ പരിഹസിക്കുന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്. ഇപ്പോൾ അത്തരം ഒരു ഒരു കുത്തിപ്പൊക്കലിന് വിധേയനായി സോഷ്യൽ മീഡിയയുടെ ഭാഷയിൽ എയറിലായിരിക്കുന്നത് സംവിധായകൻ സിദ്ദിഖ് ആണ്.
കോവിഡിന്റെ ആദ്യ തരംഗം ആരംഭിച്ചപ്പോൾ സിദ്ദിഖ് ഫേസ്ബുക്കിൽ പുകഴ്ത്തിയ കേരള മോഡലിനെയും രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾക്കുള്ള കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെയും താരതന്മ്യം ചെയ്താണ് പരിഹാസങ്ങൾ.
‘ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജനോ, ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഈ ഗതി വരില്ലായിരുന്നു’ എന്നാണ് സിദ്ദിഖ് 2020 ഏപ്രിലിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഈ വർഷം ഏപ്രിലിൽ സ്ഥിതി നേരെ വിപരീതമാവുകയും രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ ആകുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഒരുവർഷമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ കാബൂളിവാലയും ഗോഡ്ഫാദറും കണ്ടിരിക്കുന്ന സിദ്ദിഖ് എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ‘ചൈനയിൽ തുടങ്ങി ചൈനയിലും കേരളത്തിലും മാത്രമുള്ള രണ്ടു കാര്യങ്ങൾ, ഒന്ന് കോവിഡും മറ്റൊന്ന് കമ്യുണിസവും’ എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ.
Post Your Comments