മുംബൈ: അശ്ലീല സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും തനിക്കും എതിരായ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരേ പരാതിയുമായി ശില്‍പ്പാഷെട്ടി. സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന അപകീര്‍ത്തികരമായ വാർത്തകൾക്ക് എതിരെ 25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശിൽപ ബോംബെ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. തന്റെ സല്‍പ്പേര് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ പെടുന്നതാണെന്ന് ശിൽപ വ്യക്തമാക്കി.
തങ്ങളുടെ സല്‍പ്പേര് കളയുന്ന രീതിയില്‍ വ്യാജമായി നിര്‍മ്മിച്ച റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വരുന്ന വാർത്തകൾ നീക്കം ചെയ്യണമെന്നും ശിൽപ പരാതിയിൽ പറയുന്നു. കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തരത്തില്‍ പരിശോധനകൾ ഇല്ലാതെ വരുന്ന വാർത്തകൾ തന്നെ സ്വഭാവഹത്യ ചെയ്യുന്നതും സല്‍പ്പേര് തകര്‍ക്കുന്നതാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കോടതിയില്‍ നല്‍കിയിരിക്കുന്നത് എന്ന രീതിയില്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ കൊടുക്കുന്ന പല റിപ്പോര്‍ട്ടുകളും തെറ്റാണെന്നും കെട്ടിച്ചമച്ചത് ആണെന്നും ശിൽപ പരാതിയിൽ പറയുന്നു. തന്റെ ആരാധകര്‍, പരസ്യകമ്പനികള്‍, ബിസിനസ് പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്ന രീതിയിൽ തന്നെ ഇകഴ്ത്തുന്ന രീതിയിലുള്ള വീഡിയോകളും ലേഖനങ്ങളുമാണ് വരുന്നതെന്നും പറയുന്നു.
Post Your Comments