GeneralLatest NewsMollywoodNEWS

രഞ്ജിനി ഹരിദാസിനെതിരെ പരാതി

തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പരാതി

എറണാകുളം: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനെതിരെ പരാതി. തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനാണ് പരാതി നൽകിയിരിക്കുന്നത്. നടന്‍ അക്ഷയ് രാധാകൃഷ്ണനെതിരെയും അധ്യക്ഷ പരാതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയ സംഭവത്തിൽ രഞ്ജിനി ഹരിദാസും കൂട്ടരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അധ്യക്ഷ പരാതി നല്‍കിയത്.

read also: നടൻ ജനാർദ്ദനൻ മരിച്ചെന്ന് വ്യാജ പ്രചരണം

നഗരസഭയ്ക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴച്ചുവെന്നാണ് അജിതാ തങ്കപ്പന്റെ പരാതി. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടെയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കരനഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments


Back to top button