മുംബൈ: നീലച്ചിത്രനിര്‍മ്മാണകേസില്‍ അറസ്റ്റിലായ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ ഗുരുതര ആരോപണവുമായി നടി ഷെർലിൻ ചോപ്ര. രാജ് കുന്ദ്ര തന്റെ അനുവാദം കൂടാതെ വീട്ടിൽ വരുകയും, തന്നെ ബലമായി ചുംബിക്കുകയും ചെയ്തുവെന്ന് ഷെർലിൻ ചോപ്ര പറയുന്നു. 2019ലാണ് രാജ് കുന്ദ്ര ഷെർലിൻ ചോപ്രയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു.
രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിർമാണക്കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നൽകാൻ എത്തിയപ്പോഴാണ് ഷെർലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷെർലിൻ ചോപ്രയുടെ വാക്കുകൾ:
‘2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെർലിൻ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു. 2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾക്കിടയിൽ ഒരു കാരണത്താൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരുകയും ഞാൻ എതിർത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാൻ തുടങ്ങകുയും ചെയ്തു. പരിഭ്രമിച്ച ഞാൻ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറുകയായിരുന്നു’.
അതേസമയം രാജ് കുന്ദ്രയ്ക്കും സഹായി റയാന് തോര്‍പ്പിനും കോടതി ഇന്നലെ ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലാവുന്നത്.
Post Your Comments