CinemaFestivalGeneralInternationalLatest NewsMollywoodNEWS

മലയാളത്തിന് വീണ്ടും അഭിമാനിക്കാം: നിതിൻ ലൂക്കോസിന്റെ ‘പക’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്

വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.

പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, ഏറെ ശ്രദ്ധേയമായ ‘അമ്പിളി’ എന്ന ചിത്രമുൾപ്പടെ നിരവധി ചിത്രങ്ങളുടെ സൗണ്ട് എഞ്ചിനിയറുമായ നിധിൻ ലൂക്കോസിൻ്റെ ആദ്യ ചിത്രമാണ് പക (RiverofBlood). നാൽപ്പത്തിയാറാമത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്ക്കവറി വിഭാഗത്തിലാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേൾഡ് പ്രീമിയറാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.

നവാഗത സംവിധായകരുടേയും, മറ്റു സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്ക്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുക. വയനാടിൻ്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിൻ്റെ പ്രമേയം.

പുനെ പിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഹോളിവുഡ് ചിത്രങ്ങളിലടക്കം ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ ശബ്ദസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് നിധിൻ. തൻ്റെ ജന്മസ്ഥലമായ വയനാടിൻ്റെ ചരിത്രം ഒരു ഉറങ്ങുന്ന സ്വപ്നമായിരുന്നുവെന്ന് നിധിൻ പറയുന്നു.

ബേസിൽ പൗലോസ്, നിധിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് കമ്പോത്തുവാണ് ഛായാഗ്രാഹകൻ. സംഗീതം ഫൈസൽ അഹമ്മദ്. അനുരാഗ് കശ്യപ് , രാജ് രചകൊണ്ടെ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്-

വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button