പോലീസ് കഥാപാത്രങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാണ് സുരേഷ് ഗോപി. നടന് പോലീസായി എത്തിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട കഥാപാത്രവും പോലീസായെത്തിയ ചിത്രത്തിലേത് തന്നെയാണെന്ന് പറയുകയാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത സിനിമ ചിരിമ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം തുറന്നു പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷവും തന്നെ ലഹരി പിടിപ്പിക്കുന്ന കഥാപാത്രമാണ് ഭരത്ചന്ദ്രൻ എന്ന് സുരേഷ് ഗോപി പറയുന്നു. ‘സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വർഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രൻ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനും ഒരു ലഹരി പിടിപ്പിക്കുന്ന കഥാപാത്രമാണ്’ സുരേഷ് ഗോപി പറഞ്ഞു.
Post Your Comments