നടിയായും അവതാരകയായും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യയുടെ ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താൻ കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ആര്യ ഇക്കാര്യം അറിയിച്ചത്.
‘സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലം ഉണ്ടാകില്ല. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും, എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും’ ആര്യ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയോട് തല്ക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല. നിരവധിപേരാണ് ആര്യയോട് കാരണം ചോദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.
അടുത്തിടയിൽ താൻ ആദ്യമായി ചിയാരോ എന്ന സിനിമയിലൂടെ നായികയാകുന്നുവെന്ന കാര്യം ആര്യ വെളിപ്പെടുത്തിയിരുന്നു.
Post Your Comments