മറ്റു സിനിമകളിലെ പരിചയ സമ്പത്തുമായി മഹേഷ് നാരായണന് എന്ന സംവിധായകന്റെ സിനിമയിലെത്തിയപ്പോള്‍ തനിക്ക് ആക്ടര്‍ എന്ന നിലയില്‍ അവിടെ നേരിട്ട എക്സ്പിരീയന്സിനെക്കുറിച്ച് ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്കില്‍ ഫഹദിനൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള വേഷമാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
‘മാലിക്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള് ഒന്നും ചെയ്യേണ്ടതില്ല. നമുക്ക് അതിലെ ലൈന്‍സും, കഥാപാത്രത്തിന്റെ ഇമോഷനും മാത്രം അറിഞ്ഞാല്‍ മതി. ബാക്കി എല്ലാം ഇദ്ദേഹം പറയുന്നത് മാത്രം ചെയ്യുക എന്നതാണ്. അതായത് പുള്ളി ഉദ്ദേശിക്കുന്ന ലെവലിലേക്ക് ഒരു ഷോട്ട് വന്നില്ലെങ്കില്‍ റീ ടേക്കുകളുടെ പെരുന്നാള്‍ ആയിരിക്കും. റീടേക്ക് എന്ന് പറഞ്ഞാല്‍ പത്ത്, ഇരുപത്, ഇരുപത്തിയഞ്ച് അങ്ങനെ നീണ്ടു പോകും. പക്ഷേ അവിടെയും പ്ലസ് എന്താണെന്ന് വച്ചാല്‍ പുള്ളി ഭയങ്കര കമ്പോസ്ഡ് ആയിരിക്കും. അദ്ദേഹം ഒരു അഭിനേതാക്കളെയും അണ് കംഫര്‍ട്ടബിള്‍ ആക്കില്ല. പക്ഷെ പുള്ളി പുള്ളിയുടെ റൈറ്റ് ഷോട്ട് വരെ റീ ടേക്കുകള്‍ പോകും. അതുകൊണ്ട് തന്നെ ഈ ചാലഞ്ച് നമുക്ക് ത്രില്‍ ആയിരുന്നു. ഒരു തരത്തില്‍ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ അത് ഒരു ത്രില്‍ പോലെയാണ് ഫീല്‍ ചെയ്തത്’. വിനയ് ഫോര്‍ട്ട് പറയുന്നു.
Post Your Comments