
വേദിയെ മുഴുവൻ പൊട്ടിച്ചിരിയിലാഴ്ത്തി താരങ്ങളുടെ കിടിലൻ കോമഡി ഷോ. ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ശാലിനി, കുഞ്ചൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒരു പഴയകാല കോമഡി ഷോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ ഗൾഫിൽ സംഘടിപ്പിച്ച സ്വാഗതം 2000 എന്ന പരിപാടിയിലാണ് കിടിലൻ സ്കിറ്റുമായി താരങ്ങൾ എത്തിയത്.
അച്ഛനായി നടൻ ഇന്നസെന്റ് എത്തുമ്പോൾ മകളായി പ്രേഷകരുടെ പ്രിയ നടി ശാലിനി എത്തുന്നു. സദാസമയം കരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നസെന്റിന്റെ അസുഖം മാറ്റാൻ
ഡോക്ടറായ കൊച്ചി ഹനീഫയുടെ അടുത്തേക്ക് ഇരുവരും എത്തുന്നതും. തുടർന്ന് ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളുമാണ് വീഡിയോയിൽ. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്ത വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Post Your Comments