ഹൈദരാബാദ്: പുകവലിക്കെതിരെ ക്യാമ്പയിനുമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. ആരാധകരെ പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധത്കരണം നടത്തുകയും പുകവലി നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് താരം ചെയ്യുന്നത്. 2021ല്‍ ലോക്ക്ഡൗണ്‍ സമയത്ത് പുകവലിക്കുന്ന ആളുകളുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട് എന്നും ഇത് തടയേണ്ടതുണ്ടെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അല്ലു ഇക്കാര്യം വ്യക്തമാക്കിയത്.
‘2021ല്‍ ലോക്ക്ഡൗണ്‍ സമയത്ത് പുകവലിക്കുന്ന ആളുകളുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം മൂലമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ മാറ്റം വരാനാണ് താന്‍ ശ്രമിക്കുന്നത്. അത് എത്ര ചെറിയ മാറ്റമായാലും വലിയ കാര്യമാണെന്ന്’ അല്ലു അര്ജുന് പറയുന്നു.
https://www.instagram.com/p/CRvymB_LYTx/?utm_source=ig_web_copy_link
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് റിലീസ് ചെയ്യാനിരിക്കുന്ന അല്ലു അര്ജുന് ചിത്രം. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഫഹദ് ഫാസിലാണ് അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments