
ദുല്‍ഖര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘യുദ്ധം തൊ രസിന പ്രേം കഥ’. ഇപ്പോഴിതാ ദുല്‍ഖറിന് പിറന്നാൾ ആശംസ അറിയിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുദ്ധം തൊ രസിന പ്രേം കഥ ടീം. സിനിമയിലെ ദുൽഖറിന്റെ ചില രംഗങ്ങളുടെ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമ നവമി ദിനത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ‘റാം’ എന്ന കഥാപാത്രത്തിന്റെ ഒരു ലഘു ഇന്‍ട്രൊഡക്ഷന്‍ വീഡിയോയാണ് ഇത്. കശ്മീരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിസ്റ്റോറിക്കല്‍ ഫിക്ഷനാണെങ്കിലും ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന് വ്യക്തമാക്കിയിരിക്കുന്നത്. 1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്.
Post Your Comments