BollywoodGeneralLatest NewsMovie GossipsNEWS

അശ്ലീല വീഡിയോ നിർമ്മാണം: രാജ് കുന്ദ്ര ഇനി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍, ശില്‍പയെ വീണ്ടും ചോദ്യം ചെയ്‌തേക്കും?

നേരത്തെ ശില്‍പ ഷെട്ടിയെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നെങ്കിലും നീലച്ചിത്ര നിര്‍മാണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍

മുംബൈ: അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിസിനസ്സുകാരനും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പതിനാല് ദിവസത്തേക്ക് ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. കുന്ദ്രയെ ജെ.ജെ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.

പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാജ് കുന്ദ്രയെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ, കുന്ദ്രയുടെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജിയും നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളി.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ശില്‍പ ഷെട്ടിയെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നെങ്കിലും നീലച്ചിത്ര നിര്‍മാണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments


Back to top button