പാലക്കാട്: രണ്ടു ദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് നടനും എംഎൽഎയുമായ മുകേഷിന്റെയും നർത്തകി മേതിൽ ദേവികയുടെയും വിവാഹമോചനമാണ്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയാണെന്നും വക്കീൽ നോട്ടീസ് അയച്ചുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹബന്ധം വേര്‍പിരിയാന്‍ മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന് മേതില്‍ ദേവിക പ്രതികരിച്ചു. പിരിയുന്നത് പരസ്‌പര ധാരണ പ്രകാരമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
read also: ഇതാണ് മലയാളിയുടെ ഈഗോ..; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
‘മുകേഷിനെതിരെ താന്‍ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. നാല്‍പത് വര്‍ഷത്തിലധികമായി അഭിനയ രംഗത്തുളള മുകേഷേട്ടനെ അപമാനിക്കാന്‍ താനാഗ്രഹിക്കുന്നില്ല. വിവാഹമോചനം എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്’- മേതില്‍ ദേവിക പറഞ്ഞു. മുകേഷുമായി സൗഹാര്‍ദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നതെന്നും മേതില്‍ ദേവിക വ്യക്തമാക്കി
Post Your Comments