GeneralLatest NewsNEWSTV Shows

സഹിക്കാന്‍ കഴിയാത്ത വിഷമം ഒക്കെ തോന്നും അപ്പോള്‍ ആത്മഹത്യയിലേക്ക് ഒന്നും പോകരുത്, നടി ശ്രീജ നായര്‍ പറയുന്നു

ആത്മാര്‍ത്ഥമായി നമ്മളവരെ സ്നേഹിച്ചിട്ടും പ്രാധാന്യം കൊടുത്തിട്ടും അവര്‍ നമ്മളില്‍ നിന്ന് അകലാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ പോവട്ടെ

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ശ്രീജ നായര്‍. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോക്കുവന്ന സംശയങ്ങള്‍ക്കു  നൽകിയ  മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും തേപ്പ് കിട്ടിയവരോ അല്ലങ്കില്‍ അവഗണന കിട്ടി കൊണ്ടിരിക്കുന്നവര്‍ക്കോ വളരെ ഫീല്‍ കൊടുത്ത ഒരു വീഡിയോ ആണന്ന് തോന്നി.. എനിക്ക് അവരോട് വിഷമം തോന്നി. ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു

read also: ഇതാണോ തിരുവനന്തപുരം ഭാഷ, കഴിവുള്ള നടന് വഴിപോക്കരുടെ വേഷവും: മാലിക്കിനെ വിമർശിച്ച് കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജീവിതത്തില്‍ ഒരിക്കലെങ്കിലും തേപ്പ് കിട്ടിയവരോ അല്ലങ്കില്‍ അവഗണന കിട്ടി കൊണ്ടിരിക്കുന്നവര്‍ക്കോ വളരെ ഫീല്‍ കൊടുത്ത ഒരു വീഡിയോ ആണന്ന് തോന്നി.. എനിക്ക് അവരോട് വിഷമം തോന്നി. ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട്..അതില്‍ നിന്ന് മോചിപ്പിക്കപ്പെടാന്‍ കുറെക്കാലം എടുക്കും.. വെറുതെയാണത് . നമ്മള്‍ ഓര്‍ത്ത് വിഷമിക്കുന്നവര്‍ നമ്മളെ ഓര്‍ക്കുക കൂടി ഉണ്ടാവില്ല.. എന്നാലും അവരെ സ്നേഹിച്ചതിനെ ഓര്‍ത്ത് സങ്കടപ്പെടണ്ട.. കാരണം അത് നമ്മളുടെ ഉള്ളിലെ അവര്‍ തിരിച്ചറിയാത്ത ആത്മാര്‍ത്ഥതയാണ് .. പക്ഷേ അവര്‍ക്ക് ഒപ്പം പിന്നാലെ വെറുതെ നടന്ന കാലത്തിനെ പറ്റി ഒരു ബോധ്യം നല്ലതാണ് .. ഇനിയും അത്തരം വിഡ്ഡി വേഷങ്ങള്‍ കെട്ടാതിരിക്കാന്‍.

അതിനാല്‍ ആരും വിഷമിക്കണ്ട. ആത്മാര്‍ത്ഥമായി നമ്മളവരെ സ്നേഹിച്ചിട്ടും പ്രാധാന്യം കൊടുത്തിട്ടും അവര്‍ നമ്മളില്‍ നിന്ന് അകലാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ പോവട്ടെ..കാലം ഉരുളുമ്ബോള്‍ ജീവിതത്തിന്‍്റെ ആരവം ഒഴിഞ്ഞ് ഒറ്റപ്പെടുന്ന കാലത്ത് നമ്മുടെ ആത്മാര്‍ത്ഥത അവര്‍ തിരിച്ചറിയുന്ന ഒരു കാലം അവരുടെ ജീവിതത്തില്‍ ഉണ്ടാകും.. അന്ന് നമ്മളെ അവര്‍ ഓര്‍ക്കാതിരിക്കില്ല.. നമ്മുടെ പ്രണയത്തിനും സൗഹൃദത്തിനും അന്ന് അവരില്‍. വിലയുണ്ടാവും.പോയവര്‍ പോകട്ടെ,.. ഇനിയും ക്ഷണിക്കപ്പെടാത്ത അതിഥികളായി പലരും നമ്മുടെ ജീവിതത്തിനെ തിരഞ്ഞെത്തും.. ആരോടും ആത്മാര്‍ത്ഥതക്ക് പോകാതെ ഒരു സംശയ ബുദ്ധിയില്‍ തന്നെ നിര്‍ത്തുന്നതാണ് നമ്മുടെപോയവര്‍ പോകട്ടെ,.. ഇനിയും ക്ഷണിക്കപ്പെടാത്ത അതിഥികളായി പലരും നമ്മുടെ ജീവിതത്തിനെ തിരഞ്ഞെത്തും.. ആരോടും ആത്മാര്‍ത്ഥതക്ക് പോകാതെ ഒരു സംശയ ബുദ്ധിയില്‍ തന്നെ നിര്‍ത്തുന്നതാണ് നമ്മുടെ മനസമാധാനത്തിന് നല്ലത്.

സഹിക്കാന്‍ കഴിയാത്ത വിഷമം ഒക്കെ തോന്നും അപ്പോള്‍ ആത്മഹത്യയിലേക്ക് ഒന്നും പോകരുത്. എന്‍്റെ അടുത്ത് വന്നാല്‍ ഞാന്‍ കൗണ്‍സില്‍ ചെയ്യാം.. മറക്കാന്‍ ഉള്ള ടിപ്പും അതിനു പ്രാക്ടീസ് ചെയ്യാനുള്ള അഫര്‍മേഷന്‍സ് ഒക്കെ പറഞ്ഞു തരാം,,.ലിസ്റ്റിലെ പല അവശ കാമുകി കാമുകരും വന്ന് മേടിക്കാറുണ്ട്,.. മിക്കവരും നോര്‍മല്‍ ആയിട്ടുണ്ട്.. ചിലര്‍ എന്നെപ്പോലെ സൈക്കോ ആണ്..അഫര്‍മേഷന്‍ ചെയ്ത് ഉപബോധമനസ്സില്‍ക്കിടക്കുന്ന ആ ഇമേജ് അകറ്റാതെ വേദനകള്‍ വീണ്ടും വീണ്ടും ഓര്‍ത്ത് സ്വയം കുത്തിനോവിച്ച്‌ മനസ്സും ഹൃദയവും നനച്ചും ഉരുക്കിയും അത് ആസ്വദിച്ച്‌ ഉറങ്ങുന്നവര്‍.

ഇനി എന്തൊക്കെ ചെയ്തിട്ടും വേദന മാറുന്നില്ലങ്കില്‍ അത്രത്തോളം സഹിക്കാന്‍ കഴിയുന്നില്ലങ്കില്‍. നിങ്ങളുടെ തള്ളവിരല്‍ എടുത്ത് കതകിനിടയില്‍ വെച്ചശേഷം കണ്ണടച്ച്‌ കതക് ശക്തിയായി അമര്‍ത്തുക. അല്ലങ്കില്‍ ഒരു ചുറ്റിക എടുത്ത് നഖത്തിനിട്ട് ഒരു അടി അടിക്കുക. വിരല്‍ ചതഞ്ഞ് കിട്ടിയാല്‍ അതിന്‍്റെ വിങ്ങലില്‍ പിന്നെ രണ്ടാഴ്ചത്തേക്ക് വേറെ വേദന ഒന്നും നമ്മളെ അലട്ടില്ല. രണ്ടാഴ്ച കഴിഞ്ഞ് അടുത്ത വിരലിലും പ്രാക്ടീസ് ചെയ്യുക.. എന്ന് സ്വന്തം ധീരൂസ്

shortlink

Related Articles

Post Your Comments


Back to top button