
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ തുടങ്ങി പില്‍ക്കാലത്ത് അന്യഭാഷയുടെ പ്രധാന നായികയായി മാറുകയായിരുന്നു താരം. പ്രതിഫലത്തിന്റെ കാര്യത്തില്‍ നായകന്‍മാരെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു താരത്തിന്റെ വളര്‍ച്ച. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ സ്വന്തമായ നിലപടുള്ള നയൻതാരയുടെ കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്‌തമാണ്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വ്യത്യസ്ത സിനിമയുമായി എത്തുകയാണ് നയൻതാര.
നവാഗതനായ ജിഎസ് വിഗ്‌നേഷ് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ ചിത്രത്തിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന രീതിയിലുള്ളതാകും ചിത്രം. നയൻതാരയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
റോണ്‍ ഈതന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments