ബോളിവുഡ് നടി കൃതി സനോണിന്റെ പുതിയ ചിത്രമായ മിമി റിലീസിന് മുമ്പ് ലീക്കായെന്ന് സൂചന. അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇത് സമ്പന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സിനിമയുടെ വ്യാജ പ്രിന്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പരക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിമി ജൂലൈ 30നാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ലക്ഷ്മണ് ഉട്ടേക്കറാണ് ചിത്രത്തിന്റെ സംവിധാനം.
Post Your Comments