GeneralLatest NewsMollywoodMovie GossipsNEWSSocial Media

അനു അല്ലെ അപ്പോൾ ഭാര്യ എന്ന് അവളുടെ മുന്നിൽ വെച്ച് ചോദിക്കുമ്പോൾ വിഷമം തോന്നാറുണ്ട് : അനീഷ് രവി

ട്യൂബര്‍ കുലോമ എന്ന രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടി ജീവിതം വീണ്ടെടുക്കുകയായിരുന്നുവെന്നും അനീഷ് വെളിപ്പെടുത്തി

കാര്യം നിസ്സാരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് അനീഷ് രവിയും അനു ജോസഫും. സീരിയലിൽ ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്ന ഇരുവരും കുടുംബ പ്രേഷകരുടെ ഇഷ്ട താരജോഡികളാണ്. എന്നാൽ പലരും തങ്ങൾ യഥാർത്ഥ ഭാര്യ ഭർത്താക്കന്മാരാണെന്ന് കരുതിയിരുന്നതെന്ന് അനീഷ് പറയുന്നു. പലപ്പോഴും പുറത്തു പോകുമ്പോൾ സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് അനു അല്ലെ അപ്പോൾ ശരിക്കുള്ള ഭാര്യ എന്ന് ചോദിക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് പറയുകയാണ് അനീഷ്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

അനീഷിന്റെ വാക്കുകൾ:

ഒരുപാട് കാലം പലരും തെറ്റിദ്ധരിച്ചിരുന്നു അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന്. പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. അത് ആ സ്പിരിറ്റില്‍ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ആ രീതിയില്‍ ഉണ്ടായിട്ടില്ല. പക്ഷെ ചിലര്‍ ഭാര്യയോട്, ‘നിങ്ങളാണല്ലേ ശരിക്കും ഭാര്യ’ എന്ന രീതിയില്‍ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

അതേസമയം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്നും അനീഷ് പറയുന്നു. ഒരു ഷൂട്ടിങിനിടെ തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷം മിന്നു കെട്ട് എന്ന സീരിയലിന്റെ സമയത്താണ് ഒരു തലവേദന വന്നത്. ട്യൂബര്‍ കുലോമ എന്ന രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടി ജീവിതം വീണ്ടെടുക്കുകയായിരുന്നുവെന്ന് അനീഷ് രവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button