GeneralLatest NewsMollywoodNEWSSocial Media

മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നു: തുറന്നുപറഞ്ഞ് മേതിൽ ദേവിക

എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്

തിരുവനന്തപുരം: കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് മേതില്‍ ദേവിക. വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെന്ന് മേതില്‍ ദേവികകയുടെ അടുത്തവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.

എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. 2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button