CinemaGeneralLatest NewsNEWSSocial MediaTollywood

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്: ഷൂട്ടിങ്ങിൽ ജോയിൻ ചെയ്ത് പവൻ കല്യാൺ

മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്

ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിൽ നടൻ പവൻ കല്യാൺ ജോയിൻ ചെയ്ത വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പവൻ കല്യാൺ പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

‘ഭീംല നായക് ഡ്യൂട്ടിയിൽ തിരിച്ചെത്തി’ എന്ന കുറിപ്പോടെയാണ് പവൻ കല്യാണിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്. പൃഥ്വിരാജിന്റെ ‘കോശി’ എന്ന കഥാപാത്രത്തെ റാണ ദഗുബദ്ദിയാണ് അവതരിപ്പിക്കുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button