GeneralLatest NewsMovie GossipsNEWSSocial MediaWorld Cinemas

ഞങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു: വിവാഹമോചിതയാകുന്നുവെന്ന് മിയ ഖലീഫ

2019ലാണ് ഇരുവരും വിവാഹിതരായത്

മോഡലും മുൻ പോൺ താരവുമായിരുന്ന മിയ ഖലീഫയും ഭർത്താവ് സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർഗും വേർപിരിയുന്നു. മിയ ഖലീഫ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വിവരം അറിയിച്ചത്. ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും മിയ പറയുന്നു.

‘തങ്ങൾ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവ വഴി ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കും’ – മിയ തനറെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CRkyJSmMJa9/?utm_source=ig_web_copy_link

2019ലാണ് ഇരുവരും വിവാഹിതരായത്. പോൺ സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടർന്നാണ് മിയ പോൺ രംഗത്തുനിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്ന് ഒരിക്കൽ മിയ തുറന്നു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button