
മലയാളത്തിലും ബോളിവുഡിലും ഒരേപോലെ പ്രശസ്തിയാർജ്ജിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മോഹൻലാലിനൊപ്പവും ബോളിവുഡിൽ അക്ഷയ്കുമാറിനൊപ്പവുമാണ് പ്രിയൻ കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഇരു താരങ്ങൾക്കുമുള്ള ചില സാമ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. എന്റെ സിനിമയിലേക്ക് വിളിക്കുമ്പോൾ കഥ എന്താണെന്ന് പോലും ഇരുവരും ചോദിക്കാറില്ലെന്ന് പ്രിയൻ പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഞാന്‍ എന്താണ് ചെയ്യാനൊരുങ്ങുന്നതെന്ന് എന്നോട് ചോദിക്കാത്ത രണ്ടുപേരാണ് ഇവര്‍. അവര്‍ സെറ്റിലേക്ക് വരും. കഥപോലും അറിയണമെന്നുണ്ടാവില്ല. എടുക്കാനുള്ള സീനിനെക്കുറിച്ച് മാത്രമാണ് ചോദിക്കുക. അത്രയും ഒരു വിശ്വാസം അവര്‍ തരുമ്പോള്‍ അത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഞങ്ങളുടെ സിനിമകളെ മെച്ചപ്പെട്ടതാക്കുന്നത് ഇതാണ്’, പ്രിയന് പറയുന്നു.
മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്തപ്പോഴൊന്നും മലയാളം പതിപ്പ് അക്ഷയിനെ കാണിച്ചിട്ടില്ലെന്നും പ്രിയദര്ശന് പറയുന്നു. ‘ഇതുവരെ ഞാനത് ചെയ്തിട്ടില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ ശരീരഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് എന്റെ ജോലി. നിങ്ങള്‍ ഒരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് നന്നാവില്ല’, പ്രിയദര്ശന് പറഞ്ഞു.
Post Your Comments