CinemaGeneralLatest NewsMollywoodNEWSSocial Media

‘കാവൽ’ ഒരു വിളഞ്ഞ ചക്ക അവിയലാണെങ്കിൽ ‘ഒറ്റക്കൊമ്പൻ’ മധുരമൂറുന്ന തേൻവരിക്കയാണ്: സുരേഷ് ഗോപി

കാവലിനും ഒറ്റക്കൊമ്പനും പുറമെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളും മികവുറ്റത് തന്നെയായിരിക്കുമെന്ന ആത്മവിശ്വാസം സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ചിത്രം പാപ്പന്‍, ഒറ്റക്കൊമ്പന്‍ എന്നിങ്ങനെ സുരേഷ് ഗോപിയുടെ മാസ് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയാണ് ചാനല്‍ ഐ എമിന് സുരേഷ് ഗോപി നല്‍കിയ അഭിമുഖത്തിലെ ഒരു പ്രസക്ത ഭാഗം പങ്കുവെച്ചിരിക്കുന്നത്.

‘കാവല്‍ ഒരു വിളഞ്ഞ ചക്കയവീലാണെങ്കില്‍ ഒറ്റക്കൊമ്പന്‍ മധുരമൂറുന്ന തേന്‍വരിക്കയാവാം എന്നാണ് സുരേഷ് ഗോപി പറയുന്നത്’. കാവലിനും ഒറ്റക്കൊമ്പനും പുറമെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളും മികവുറ്റത് തന്നെയായിരിക്കുമെന്ന ആത്മവിശ്വാസം സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ഗുഡ്‍‍വിൽ എൻ്റർടെയ്ൻമെൻ്റിന്‍റെ ബാനറിൽ ജോബി ജോർജ്ജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിഥിൻ രൺജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രൺജിപണിക്കർ ആണ്.

മാത്യൂ തോമസ് പാലമൂട്ടില്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്.

 

shortlink

Related Articles

Post Your Comments


Back to top button