സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ജിമ്മിൽ മൂന്ന് മിനിറ്റ് സമയം പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഫിറ്റ്നസ് നിലനിർത്തുന്നതിനു ചെയ്യുന്ന ഒരു പ്രധാന വ്യായാമമാണ് പ്ലാങ്കിങ്. അത്രയും മികച്ച ഫിറ്റ്നസ് ഉള്ളവർക്കാണ് കൂടുതൽ നേരം പ്ലാങ്കിങ് ചെയ്യാൻ സാധിക്കുക. അതുകൊണ്ട് തന്നെ പൂർണിമയുടെ വീഡിയോക്ക് നടിമാർ ഉൾപ്പടെ നിരവധിപേരാണ് കയ്യടിക്കുന്നത്.
‘ഞാൻ 43 അടിക്കുന്നതിനു മുൻപ് 3ലേക്കുള്ള വഴി, എനിക്ക് കൂടുതൽ പ്രചോദനം വേണം..’ എന്ന അടികുറിപ്പോടെ മൂന്ന് മിനിറ്റിന്റെ പ്രാങ്ക് ചലഞ്ചും നൽകിക്കൊണ്ടാണ് പൂർണിമ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ട്രൈനർക്കുള്ള നന്ദിയും പൂർണിമ അറിയിച്ചിട്ടുണ്ട്.
നിമിഷ സജയൻ, സിത്താര കൃഷ്ണകുമാർ, ലെന, നൈല ഉഷ തുടങ്ങിയവരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ലെന പൂർണിമയെ ചാമ്പ്യൻ എന്നാണ് വിശേഷിപ്പിച്ചരിക്കുന്നത്.
Post Your Comments