CinemaGeneralKollywoodLatest NewsMovie GossipsNEWS

20 വർഷങ്ങൾ: മണിരത്നം ചിത്രത്തിലൂടെ ശാലിനി തിരിച്ചെത്തുന്നു

2000ൽ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നിൽക്കുകയായിരുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ബാലതാരമായെത്തി നടിയായി മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരം തമിഴ് സൂപ്പർ താരം അജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. മണിരത്നം ഒരുക്കുന്ന ‘പൊന്നിയിൻ സെൽവനിൽ’ എന്ന ചിത്രത്തിലാണ് ശാലിനി എത്തുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ.

‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിൽ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ൽ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല താരം ഇപ്പോൾ.

നിരവധി താരങ്ങൾ അണിനിരക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയ താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവ’നിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

shortlink

Related Articles

Post Your Comments


Back to top button