മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാര്‍ ആരെന്നു തുറന്നു പറയുകയാണ് സൂപ്പര്‍ താരം പൃഥ്വിരാജ്. എന്ത് കൊണ്ട് ആ താരം തനിക്ക് ഇത്രയും പ്രിയപ്പെട്ടതാകുന്നു എന്നതിനും പൃഥ്വിരാജ് വ്യക്തമായ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഉത്തരം നല്‍കുന്നു.
ബിജു മേനോനെക്കുറിച്ച് പൃഥ്വിരാജ്
‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കോ സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ ബിജു മേനോന്‍ എന്നാകും എന്റെ ഉത്തരം .എത്ര ടൈം സമയം ചെലവഴിച്ചാലും ആ മനുഷ്യന്റെ മുന്നിലിരുന്നാല്‍ നമുക്ക് മടുപ്പ് തോന്നില്ല. ബിജു ചേട്ടനെ കുറിച്ച് പറഞ്ഞാല്‍ ഉള്ളിന്റെയുള്ളില്‍ ഇത്രയും ഹാപ്പി ആയിട്ട് ജീവിക്കുന്ന ഒരു മനുഷ്യനെ വേറെ കാണാന്‍ കഴിയില്ല. നമ്മള്‍ എല്ലാം ആഗ്രഹം കൊണ്ട് സന്തോഷം, സമാധാനം ഇല്ലാതാക്കുന്നവരാണ്. നല്ലൊരു വീട് ഉണ്ടേല്‍ അതിലും നല്ലൊരു വീടിനു ആഗ്രഹിക്കും. ഒരു കാറുണ്ടേല്‍ അതിനും മുകളില്‍ വിലയുള്ള കാറിനെക്കുറിച്ച് ചിന്തിക്കും. അങ്ങനെ ഓരോ കാര്യങ്ങളും ഉള്ളതില്‍ സന്തോഷം കണ്ടെത്താതെ ആഗ്രഹങ്ങളുടെ പിറകെ നടക്കുന്ന ഒരു ലൈഫ് ആണ് പലരുടെയും. അവിടെയാണ് ബിജു മേനോന്‍ വ്യത്യസ്തനാകുന്നത്. ‘ഇത് മതി’ എന്ന ഹാപ്പിനസില്‍ ജീവിക്കുന്ന മനുഷ്യനാണ് അദ്ദേഹം. സിനിമയില്‍ അങ്ങനെയുള്ള ആളുകള്‍ വിരളമാണ്’. പൃഥ്വിരാജ് പറയുന്നു.
Post Your Comments