റേഡിയോ ജോക്കിയും ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റുമായ അനന്യ അലക്സ് ദിവസങ്ങൾക്ക് മുൻപാണ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നനാണ് ഉയരുന്ന ആരോപണം. എന്നാൽ അനന്യ അലക്സിന്റെ ശസ്ത്രക്രിയ്ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മുന്നോട്ട് വന്നവരെ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലെ ഒരു കൂട്ടര്‍ വിലക്കിയെന്ന പുതിയ ആരോപണവുമായി സീമ വിനീത്. ചികിത്സാ സഹായം മുടങ്ങിയതിനെ കുറിച്ചുള്ള അനന്യ സംസാരിക്കുന്ന മെസ്സജര്‍ വീഡിയോയും വിവാദ വിഷയങ്ങളെ കുറിച്ചുള്ള മറ്റൊരു ഓഡിയോ സന്ദേശവും സീമ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
read also: വിമർശനങ്ങളും ആഹ്വാനങ്ങളും വീണ്ടുവിചാരങ്ങളും: ജനപ്രിയ സിനിമയിലെ ഒളി അജണ്ടകൾ
ഫേസ് ബുക്ക് കുറിപ്പ്
അനന്യയുടെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ തീര്‍ച്ചയായും നിയമത്തിനു മുന്നില്‍ കൊണ്ട് വരിക തന്നെ ചെയ്യണം. അത് സര്‍ജ്ജറി ചെയ്ത ഡോക്ടര്‍ ആയാലും പോയ ഹോസ്പിറ്റല്‍ ആയാലും കൂടെ നടന്ന ഏതു കമ്മ്യൂണിറ്റിസ് ആയാലും ഒരിക്കലും വിഷയത്തില്‍ നിന്നും വിട്ടു പോകുന്നതോ വഴിതിരിച്ചു വിടുന്നതോ അല്ല പലരും ചോദിക്കുന്നതും കേട്ടു ഒരുപാട് ആളുകള്‍ ഇല്ലേ നിങ്ങളുടെ കൂട്ടത്തില്‍ നിങ്ങളൊക്കെ തന്നെ സഹായിച്ചാല്‍ ‘ഞാനുള്‍പ്പടെ’ അനന്യയുടെ പുനര്‍ സര്‍ജ്ജറി സുഖമായി നടക്കുമല്ലോ എന്ന് ഞാന്‍ ഈ സാമ്ബത്തിക ബുദ്ധിമുട്ടില്‍ ആണ് അനന്യ എന്ന് അറിയുന്നത് ഈ അടുത്ത ദിവസങ്ങളില്‍ ആണ്. കാരണം അനന്യ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി യുടെ മകള്‍ ആണ് എന്നു അനന്യയും അവരും പറഞ്ഞിട്ടുള്ളതാണ് പല പൊതു സ്ഥലങ്ങളിലും.. കൂടാതെ ഒരുപാട് അംഗങ്ങള്‍ ഉള്ള ഒരു സംഘടനയുടെ മെമ്ബര്‍ കൂടിയാണ് അനന്യ ഞാന്‍ ആ സംഘടനയുടെ ഭാഗമല്ല ആ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുകയും ഇല്ല പല പ്രമുഖരും ആ സംഘടനയുടെ ഭാഗമാണ് ഞാന്‍ തുടക്കത്തില്‍ മെമ്ബര്‍ ആയിരുന്നു അവരുടെ അജണ്ടയില്‍ ഉള്ള തൃപ്തിക്കേട് കാരണം പിരിഞ്ഞു പോരുകയായിരുന്നു ‘അപ്പോള്‍’ ആ സംഘടനക്ക് വിചാരിച്ചാല്‍ അനന്യയുടെ സര്‍ജ്ജറി വളരെ എളുപ്പത്തില്‍ നടത്തികൊടുക്കുവാന്‍ കഴിയും ആര്‍ഭാടമായി കല്യാണം നടത്താനും ഫാഷന്‍ ഷോ സംഘടിപ്പിക്കാനും ഒക്കെ മാത്രം ആണോ കൊച്ചമ്മമാര്‍ അടങ്ങുന്ന ഈ സംഘടന .. ഒരു ജീവന്‍ നഷ്ട്ടപെട്ടതിനു ശേഷം കരച്ചില്‍ പട്ടിഷോ നടത്തിയാല്‍ എല്ലാം തികഞ്ഞു എന്നാണോ നിങ്ങള്‍ കരുതുന്നത്.?
പിന്നെ എന്താണ് ഈ കമ്മ്യൂണിറ്റി കുടുംബം എന്താണ് കമ്മ്യൂണിറ്റി അമ്മ???എന്തിനാണ് സംഘടന..??അതൊക്കെ പോട്ടെ ഇവരൊന്നും സഹായിക്കേണ്ട അനന്യയെ സഹായിക്കാന്‍ മുന്നോട്ടു വന്നവരെ എന്തിനാണ് ഇവര്‍ വിലക്കിയത്…??ഇത്രയും സ്നേഹവും സഹാനു ഭൂതിയും സഹജീവികളോട് ഉണ്ടായിരുന്നു എങ്കില്‍ എന്തിനാണ് കിട്ടാന്‍ ഇരുന്ന ആ സഹായം മുടക്കിയത്????ഈ കരഞ്ഞ കണ്ണീരില്‍ എന്താണ് സത്യം ഉള്ളത്..??ഈ മീഡിയയിലും സോഷ്യല്‍ മീഡിയകളിലും ഉള്ള പ്രതിബദ്ധതയും പ്രഹസനങ്ങളും മാത്രമല്ലെ ഉള്ളു ഈ ബന്ധങ്ങള്‍.??
https://www.facebook.com/seemavineeth.makeup/posts/3800264123412454
Post Your Comments