ഇന്‍സ്റ്റഗ്രാമില്‍ ഒരാളെ എന്ത് കൊണ്ടാണ് ഫോളോ ചെയ്യുന്നതെന്നും ഒരാളെ എന്ത് കൊണ്ടാണ് ഒഴിവാക്കുന്നതെന്നതിന്റെയും കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അഹാന കൃഷ്ണ. കൂടാതെ തിരുവനന്തപുരം ലൈഫില്‍ ജീവിക്കുന്നത് കൊണ്ട് എട്ടു മണിക്കകത്ത് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡിയാകുന്ന കുട്ടിയാണ് താനെന്നും ഒരു സിനിമ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അഹാന കൃഷ്ണ വ്യക്തമാക്കുന്നു.
രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം.
അഹാന കൃഷ്ണ കുമാറിന്റെ വാക്കുകള്‍
‘പേഴ്സണലായി എന്തേലും ഇഷ്ടം കുറവുണ്ടേല്‍ ഒരാളെ അണ്‍ഫോളോ ചെയ്തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അണ്‍ഫോളോ ചെയ്യാന്‍ തോന്നും. അവരുടെ എന്തെങ്കിലും വര്‍ക്ക് കണ്ടു ഇഷ്ടമായാല്‍ തീര്‍ച്ചയായും ഫോളോ ചെയ്യും. പിന്നെ അവര്‍ നല്ല ഗുഡ് കണ്ടന്റ് ഇടുമായിരിക്കും. ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും.
തിരുവനന്തപുരം ജീവിതത്തില്‍ നൈറ്റ് പാര്‍ട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുന്‍പ് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡി ആകുന്ന കുട്ടികളില്‍ ഒരാളാണ് ഞാന്‍.
Post Your Comments