നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ പരാതിയുമായി ആദ്യ ഭാര്യ. ആയിഷ എന്ന യുവതിയാണ് മുസ്തഫയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് ആയിഷ നോട്ടീസ് അയച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
‘മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു,’ ആയിഷ ആരോപിച്ചു. മുസ്തഫയ്ക്ക് ആദ്യ ഭാര്യ ആയിഷയിൽ രണ്ട് കുട്ടികളുണ്ട്.
എന്നാൽ ആരോപണങ്ങൾക്ക് എല്ലാം മറുപടിയുമായി മുസ്തഫ രംഗത്തെത്തി. താൻ കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ആയിഷയ്ക്ക് നൽകാറുണ്ട് എന്നും, ആയിഷയുമായി 2013 ൽ വിവാഹമോചനം നേടി എന്നും മുസ്തഫ പറഞ്ഞു. എപ്പോൾ എന്റെ കൈയിൽ നിന്നും പണം തട്ടി എടുക്കാനാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുസ്തഫ പറഞ്ഞു. ‘പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017 ൽ ആയിരുന്നു, എന്തുകൊണ്ട് ഇത്രയും കാലം ആയിഷ പ്രതികരിച്ചില്ല?’ എന്നും മുസ്തഫ ചോദിച്ചു.
മുസ്തഫയുടെ ചോദ്യത്തിന് ആയിഷയും മറുപടി നൽകിയിട്ടുണ്ട്. ‘2017 ൽ രംഗത്തെത്തിയില്ല എന്ന കാര്യമാണ് മുസ്തഫ ഉപയോഗിക്കുന്നത്. രണ്ട് മക്കളുടെ അമ്മയെന്ന നിലയിൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഒരു കാര്യം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് നടക്കാത്തപ്പോൾ മാത്രം, ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്, കാരണം അതിനുവേണ്ടി സമയം നഷ്‌ടപ്പെടുത്താൻ ഇല്ല എന്നതാണ്,” ആയിഷ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പ്രിയാമണി പ്രതികരിച്ചിട്ടില്ല.
Post Your Comments