നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിഘ്നേശ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
https://www.instagram.com/p/CRlJo6sBJd2/?utm_source=ig_embed&ig_rid=015c3421-8cc4-4fc1-9d15-629c81021406
സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതായി മാധ്യമപ്രവര്ത്തകൻ ദിനേശ് അകുല നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ട്.
കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്.
Post Your Comments