ചെന്നൈ: നടി ശ്യാമിലിയുടെ പിറന്നാൾ ആഘോഷമാക്കി ശാലിനിയും സഹോദരനും. 34ാം പിറന്നാൾ ആണ് ശ്യാമിലി സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചത്. പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ ശ്യാമിലിയുടെ അരികില്‍ ചേച്ചി ശാലിനിയും ചേട്ടൻ റിച്ചാർഡും നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.
ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാൾ. ചെന്നൈയിലെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിഷ്വൽ കമ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും അതിൽ തന്നെ. 2016ൽ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. 2018ൽ പുറത്തിറങ്ങിയ അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
https://www.instagram.com/p/CRMWyYMNLW9/?utm_source=ig_embed&ig_rid=87515e06-9a4f-431d-9a10-bfb151e10336
Post Your Comments