പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനു നേരെ സൈബർ ആക്രമണം. മഴ പെയ്യുന്നതിനിടയില്‍ കുട പിടിച്ചുകൊണ്ട് പ്രസംഗിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ഈ പോസ്റ്റിന് എതിരെ സൈബര്‍ ആക്രമണം.
ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയില്‍ അവസരം നല്‍കണം എന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്. പെട്രോള്‍ വില ഓര്‍ക്കുമ്പോള്‍ സാറിന്റെ ഫിലിമിലെ ഒരു ഡയലോഗ് ആണ് ഓര്‍മ വരുന്നത്, ജീവിക്കാന്‍ ചെറിയൊരു മോഹം തോന്നുന്നു.. സാറ് വിചാരിച്ചാല്‍ എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ ? ഇല്ലാലേ.’ എന്നാണ് മറ്റൊരു കമന്റ്.
read also: വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല, അച്ഛനെക്കുറിച്ചു അര്‍ത്ഥന
ട്രോള്‍ രൂപത്തിലാണ് മിക്ക കമന്റുകളും. എന്ത് ലാളിത്യമാണ് നിങ്ങള്‍ ശരിക്കും ഉദ്ദേശിച്ചതെന്ന ചോദ്യവും ലാളിത്യമൊന്നുമല്ല സംവിധായകനായ പ്രിയദര്‍ശന് ആ ഫോട്ടോയുടെ ഫ്രെയിം ഇഷ്ടമായതാണ് പോസ്റ്റ് ചെയ്യാന്‍ കാരണമെന്നും ചില കമന്റുകളില്‍ പറയുന്നു.
അതേ സമയം മാസ്‌ക് വെക്കാതെ മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ നടപടി ലാളിത്യമല്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമാണെന്നുമുള്ള വിമർശനവുമായി ചിലർ എത്തി.
Post Your Comments