
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമ രംഗത്തെ ഒരു അഴുക്കുചാൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഇതിനാലാണെന്ന് കങ്കണ പറഞ്ഞു.
മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ ഏറ്റവും അടിയിൽ നിന്നു തന്നെ താൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കി. നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണമെന്നും അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യമെന്നും കങ്കണ പറഞ്ഞു. സിനിമ മേഖലയിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും താരം വ്യക്തമാക്കി.
തിങ്കാളാഴ്ച്ച രാത്രിയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ ലണ്ടനിൽ രജിസ്റ്റർ ചെയ്ത നിർമാണ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
Post Your Comments