സിനിമ എന്താണെന്ന് കൃത്യമായി അറിയാവുന്ന സംവിധായകർക്കൊപ്പം ക്യാമറ വർക്ക് ചെയ്യുന്നത് ഏറ്റവും സുഖമുള്ള കാര്യമാണെന്നും താൻ വർക്ക് ചെയ്തതിൽ സിദ്ദിഖ് – ലാൽ എന്ന സംവിധായകർക്ക് സിനിമ എന്താണെന്ന് നല്ല ബോധ്യമുള്ളവരായിരുന്നുവെന്നും തുറന്നു പറയുകയാണ് സംവിധായകനും ക്യാമറമാനുമായ വേണു. സിദ്ധിഖ്-ലാൽ എന്ന സംവിധായകര്‍ക്ക് നന്നായി സിനിമ ചെയ്യാന്‍ കഴിയുമോ? എന്ന് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നപ്പോഴും താൻ അതിനെ എതിർത്ത വ്യക്തിയായിരുന്നുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വേണു പറയുന്നു.
‘സിദ്ധിഖ് – ലാൽ എന്ന സംവിധായകരിൽ എനിക്ക് ആദ്യമേ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. അവരെക്കുറിച്ച് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും സിനിമ അറിയാവുന്ന ചെറുപ്പക്കാരാണ് ഇവരെന്ന് അവരുടെ ആദ്യ സിനിമ ക്യാമറ ചെയ്തപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു. സിനിമ നന്നായി അറിയാവുന്ന ഒരു സംവിധായകനൊപ്പം ക്യാമറ ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണ്. ഞാൻ ക്യാമറ വർക്ക് ചെയ്തതിൽ സിനിമ എന്താണെന്ന് കൃത്യമായി അറിയാവുന്ന സംവിധായകരും അത് എന്താണെന്ന് അറിയാത്ത സംവിധായകരുമുണ്ടായിരുന്നു. ‘റാംജിറാവ് സ്പീക്കിങ്’ ചെയ്യുമ്പോൾ അതൊരു മഹാ വിജയമാകുമെന്ന ചിന്തയോടെയല്ല അവിടെയുള്ള ആരും അതിനെ കണ്ടത്. മറിച്ച് ഇത് വിജയിക്കാനൊന്നും പോകുന്നില്ല എന്ന മനോഭാവമായിരുന്നു. പക്ഷേ ചിത്രം ചരിത്ര വിജയമായി’. സംവിധായകനും, ക്യാമറമാനുമായ വേണു പറയുന്നു.
Post Your Comments