CinemaGeneralLatest NewsMollywoodMovie GossipsNEWS

മാലിക്കിന്റെ ബഡ്ജറ്റ് 27 കോടി, ലഭിച്ചത് അതിലും കുറവ്: ഒടിടിക്ക് വിറ്റ തുക വെളിപ്പെടുത്തി മഹേഷ് നാരായണൻ

സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം എന്നും മഹേഷ് പറയുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. പ്രമേയത്തോട് പലരും വിയോജിപ്പുക്കള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം ഏറെ മികച്ചതാണെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ തീയേറ്ററിന്‍റെ നഷ്ടം തന്നെയാണെന്നാണ് ഒടിടിയിൽ കണ്ടവരെല്ലാം പറയുന്നത്.

ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈം വീഡിയോയ്ക്ക് നൽകിയ തുക വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. 22 കോടി രൂപ ഒടിടി വിൽപ്പനയിലൂടെ ലഭിച്ചുവെന്ന് മഹേഷ് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം എന്നും മഹേഷ് പറയുന്നു.

‘സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നു. പക്ഷേ അത് അനിശ്ചിതമായി നീണ്ടു, പണം മുടക്കിയ നിർമ്മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്‍റെ കൂടെ ബാധ്യതയല്ലേ, അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വിൽപ്പനയിലൂടെ ലഭിച്ചു. സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം. സിനിമകളുടെ റീച്ച് എന്ന കാര്യത്തിൽ ഡിജിറ്റൽ മീഡിയ ഉണ്ടാക്കിയിരിക്കുന്നത് വലിയ അത്ഭുതം തന്നെയാണെന്നും നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെതെന്നും’, മഹേഷ് പറഞ്ഞു. 27 കോടി രൂപയായിരുന്നു സിനിമയുടെ മൊത്തം ബഡ്ജറ്റ്.

shortlink

Related Articles

Post Your Comments


Back to top button