രാജമൗലി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ വി. വിജയേന്ദ്രപ്രസാദിന്റെ അടുത്ത തിരക്കഥ ഒരുങ്ങുന്നത് മലയാളി സംവിധായകൻ വിജീഷ് മണിക്കുവേണ്ടി. വിജീഷ് മാണി തന്നെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിജീഷ് മണിക്ക് സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവ് കൂടിയായ വിജയേന്ദ്ര പ്രസാദിൽ നിന്നും ഈ അവസരം ലഭിക്കുന്നത്.
പുരാതന അയോധനകലകൾക്ക് പ്രാധാന്യം നൽകി ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി നിർമ്മിക്കുമെന്ന് വിജീഷ് പറയുന്നു. ബാഹുബലി ഷൂട്ട് ചെയ്ത ലോക്കേഷൻസായ ചാലക്കുടി, കണ്ണൂർ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം. ചൈനയുമായി കൂടുതൽ ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങൾക്കും ഈ ചിത്രത്തിൽ ഏറേ പ്രാധാന്യമുണ്ട് എന്ന് വിജീഷ് പറയുന്നു.
ഈ വർഷത്തെ ഓസ്ക്കാർ അവാർഡിന് ഷോർട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ ഐ എം വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ മ് മ് മ് ‘ (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി.
ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ തുടങ്ങി ചിത്രങ്ങൾക്ക് എല്ലാം തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജമൗലിയുടെ അച്ഛനായ വിജയേന്ദ്ര പ്രസാദാണ്.
Post Your Comments