CinemaGeneralLatest NewsMollywoodNEWSSocial Media

ഗംഭീര പ്രകടനം: വിനയ് ഫോർട്ടിനെ അഭിനന്ദിച്ച് രാജ്കുമാർ റാവു

രാജ്കുമാര്‍ അയച്ച സന്ദേശം വിനയ് ഫോർട്ട് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

മഹേഷ് നാരായണന്റെ മാലിക്കില്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പോലെ തന്നെ എടുത്ത് പറയേണ്ടതാണ് നടൻ വിനയ് ഫോര്‍ട്ടിന്റെ അഭിനയവും. ഡേവിഡ് എന്ന കഥാപാത്രമായെത്തി ഗംഭീര പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമ കണ്ട് വിനയ് ഫോർട്ടിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. രാജ്കുമാര്‍ അയച്ച സന്ദേശം വിനയ് ഫോർട്ട് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘ഹായ് വിനയ്. ഞാന്‍ രാജ്കുമാര്‍. ഞാന്‍ കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു’ എന്നായിരുന്നു രാജ്‌കുമാറിന്റെ സന്ദേശം. വിനയ് ഫോര്‍ട്ട് അഭിനന്ദനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

https://www.facebook.com/vinayforrt/posts/361767285307730

shortlink

Related Articles

Post Your Comments


Back to top button