
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സിനെയും, അഭിനേതാക്കളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ടെങ്കിലും വലിയ രീതിയിലുള്ള വിമര്‍ശനവും സിനിമ ഏറ്റുവാങ്ങുന്നുണ്ട്. ഇതിനിടയിൽ ഫഹദ് എന്ന നടന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് സിജിൻ എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുറിപ്പ് വായിക്കാം:
ലാലേട്ടനും മമ്മുക്കയും ഉൾപ്പടെയുള്ള ലെജൻഡ്സിന് ഫഹദ് ഫാസിലിൽ നിന്ന് പഠിക്കാവുന്ന ചിലത് ഉണ്ട്. എന്തുകൊണ്ടാണ് ഇവർ തുടർച്ചയായി വളരെ മോശം സ്ക്രിപ്റ്റുകൾക്ക് നിരന്തരം തല വെക്കുന്നത് എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ…? നല്ല മേക്കേഴ്‌സ് വന്നിട്ട് പോലും പലപ്പോഴും വലിയ പരാജയങ്ങൾ ഉണ്ടാവുന്നതിന്റെ കാരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ…? ഫീൽഡിൽ വളരെ വലിയ എക്സ്പീരിയൻസ് ഉണ്ടായിട്ട് പോലും പരമ ബോറൻ സിനിമകൾ പിടിക്കാൻ കാശ് ചിലവാക്കുന്നത് എന്തുകൊണ്ടാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ…?? അമൽ നീരദ്. അൻവർ റഷീദ് ഉൾപ്പടെ ഒരുപാട് പുതിയ ഫിലിം മേക്കേഴ്സിന് മലയാള സിനിമയിലേക്ക് നല്ല എൻട്രി കൊടുത്ത ആളാണ് മമ്മുക്ക, അവർ കഴിവുള്ളവർ ആയിരുന്നു, അവരുടെ സബ്ജെക്റ്റും അതിന്റെ ട്രീറ്റ്മെന്റും മികച്ചതായിരുന്നു. പക്ഷേ, വളരെ മോശം സെലെക്ഷൻ മൂലം അതിലധികം പരാജയങ്ങളും ഇക്കാക്ക് ഉണ്ടായിട്ടുണ്ട്. ഏട്ടനും ഉണ്ടായിട്ടുണ്ട്.അവർ ആർട്ടിസ്റ്റ് ആണ്, അതുപോലെ തന്നെ പ്രൊഫഷണൽസും ആണ്. ആ പ്രൊഫഷനലിസത്തിന്റെ കാര്യത്തിൽ അവർക്ക് ഫോളോ ചെയ്യാവുന്ന മികച്ച മാതൃക ആണ് ഫഹദ് ഫാസിൽ.
പ്രൊഫഷണലിസം എന്ന് പറയുന്ന സാധനം കിട്ടുന്ന കൂലിയെ മാത്രം മാനദണ്ഡപ്പെടുത്തി ഉള്ളതല്ലല്ലോ, നിലനിൽപ്പും തിരഞ്ഞെടുപ്പും തീരുമാനങ്ങളും എടുക്കുന്ന പണിയുടെ ക്വാളിറ്റിയും ഒക്കെ ഒരുപോലെ കൺസിഡർ ചെയ്യപ്പെടണം, പെർഫോമൻസിന്റെ ക്വാളിറ്റി മാത്രമല്ല ആധാരം എന്ന് തന്നെയാണ് പറഞ്ഞത്. ഏട്ടനും ഇക്കയും ഉൾപ്പടെ ഉള്ള മുതിർന്ന താരങ്ങൾ പലരും അവരുടെ പ്രൊഫഷണൽ സ്പേസിൽ ഒട്ടും അപ്ഡേറ്റഡ് അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടെക്‌നിക്കലി അപ്ഡേറ്റഡ് ആയ ഒരു മരക്കാറോ പൊളിറ്റിക്കലി മികച്ച ഒരു മുന്നറിയിപ്പോ അങ്ങനെ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ക്രാഫ്റ്റും കാമ്പുമുള്ള അപൂർവതകളിൽ പരിഹരിക്കപ്പെടുന്ന പ്രശ്നമല്ലിത്.ഈ അടുത്ത കാലത്ത് നന്നായി ഉപയോഗിക്കപ്പെട്ടതിലും അധികം മോശമായി ഉപയോഗിക്കപ്പ്പെട്ടിട്ടുണ്ട് നമ്മുടെ ഇക്കയും നമ്മുടെ ഏട്ടനും.
ഫഹദിന്റെ കരിയറിൽ രണ്ട് തവണ ആണ് അയാൾക്ക് ബ്രേക്ക് എടുക്കേണ്ടി വന്നിട്ടുള്ളത്, ഒന്ന് കയ്യെത്തും ദൂരത്ത് എന്ന സിനിമക്ക് ശേഷവും മറ്റൊന്ന് മഹേഷിന്റെ പ്രതികാരം എന്ന സിനിമക്ക് മുൻപുമാണ്, മഹേഷ് അയാൾ ചെയ്യുന്നത് കമ്മിറ്റ് ചെയ്ത മറ്റ് പടങ്ങളുടെ അഡ്വാൻസ് തിരിച്ചു കൊടുത്താണ് എന്നോർക്കണം. പിന്നീടുള്ള അയാളുടെ മുഴുവൻ പരിപാടികളും വെൽ പ്ലാൻഡ് ആയിരുന്നു, അയാളതിൽ വിജയിച്ചിട്ടുമുണ്ട്. നിരന്തരം അപ്ഡേറ്റെഡ് ആവാൻ അയാൾ സ്വയം തയ്യാറായിട്ടുണ്ട്, പ്രൊഡ്യൂസ് ചെയ്ത സിനിമകൾ അത്രയും കിടിലൻ ആണ്. അത് തന്നെയാണ് അയാളുടെ ക്വാളിറ്റിയും, ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം നമ്മുടെ മുതിർന്ന താരങ്ങൾ ആ ക്വാളിറ്റി കാണിച്ചിട്ടില്ല. പിൽക്കാലത്ത് ജയറാം ഉൾപ്പടെയുള്ള താരങ്ങൾക്ക് സംഭവിച്ചതുകൂടി കൂട്ടി വായിക്കാം. സിനിമയും കാഴ്ചക്കാരും നിരന്തരം മാറുന്നുണ്ട്, അത്ര തന്നെ.
Post Your Comments